വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്‍റെ മകനെതിരെ ജപ്തി നീക്കം


ഇ.ടി.മുഹമ്മദ് ബഷീറിന്റ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ. ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. 200 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ജപ്തി നടപടി. ഇ.ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നടപടി.

ഈ മാസം 21നകം വസ്തുവകകൾ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സി.ജെ. എം കോടതി നിർദേശം. പഞ്ചാബ് നാഷണൽ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിന്റെ കമ്പനിക്ക് വൻ തുക വായ്പ നൽകിയത്.

 

 

You might also like

Most Viewed