ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ സ്‌റ്റോറിൽ വൻ തീപിടിത്തം
തിരുവനന്തപുരം: ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനമായ മധുര അലുമിനിയം സ്‌റ്റോറിൽ വൻ തീപിടിത്തം. കെട്ടിടം പൂർണമായും കത്തി നശിച്ചു. 33 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കച്ചേരിനട ബിടിഎസ് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പുലർച്ചെ 4.15−ഓടെയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിൽ പാത്രക്കടയും സുനിതയുടെ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ കടയുമാണ് പ്രവർത്തിച്ചിരുന്നത്. ഫയർഫോഴ്‌സിന്‍റെ 10 യൂണിറ്റെത്തിയാണ് തീയണച്ചത്. നൂറുവർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്. തടികൊണ്ടുള്ള തട്ടോടുകൂടിയ ഇരുനില കെട്ടിടമായിരുന്നതിനാൽ തീ അതിവേഗം പടർന്നു. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.