കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ എന്ന് സർക്കാരിനോട് ഹൈക്കോടതി


കൊച്ചി: കോവിഡ് ബാധിച്ചവരിൽ ഒരു മാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ എന്ന് സർക്കാരിനോട് ഹൈക്കോടതി. കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കോവിഡ് മരണമായി സർക്കാർ കണക്കാക്കുന്നുണ്ട്. സമാന പരിഗണന കോവി‍ഡാനന്തര ചികിത്‍സയ്ക്കും ലഭിക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു. 

അതേസമയം, ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരിൽ‍ നിന്ന് ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നാണ് സർക്കാർ മറുപടിയായി നൽകിയ വിശദീകരണം. എന്നാൽ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്ന് ഓർക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.

You might also like

Most Viewed