ബിന്ദു കൃഷ്ണ കൊല്ലത്ത് സ്ഥാനാർത്ഥിയാകും

കൊല്ലം: കൊല്ലത്ത് സ്ഥാനാർത്‍ഥിയാകുമെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. കൊല്ലത്ത് ബിന്ദുവിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. പി.സി. വിഷ്ണുനാഥിനെ കുണ്ടറയിലും കെ.പി. അനിൽകുമാറിനെ വട്ടീയൂർക്കാവിലും മത്സരിപ്പിക്കും.