കേരളത്തിൽ ഇന്ന് 2,035 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
![കേരളത്തിൽ ഇന്ന് 2,035 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കേരളത്തിൽ ഇന്ന് 2,035 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു](https://www.4pmnewsonline.com/admin/post/upload/A_AYoBmpSCEX_2021-03-13_1615639119resized_pic.jpg)
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2,035 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1,807 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 167 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,256 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 30,939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,53,859 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4381 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,813 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്: കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂർ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂർ 153, ആലപ്പുഴ 133, കാസർഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43.