അനിൽ അക്കര സാത്താന്റെ സന്തതി; വീണ്ടും വിവാദ പരാമർശവുമായി ബേബി ജോൺ


 

തൃശൂർ: വടക്കാഞ്ചേരി എം എൽ എ അനിൽ അക്കര സാത്താന്റെ സന്തതിയാണെന്ന് ആവർത്തിച്ച് സി പി എം നേതാവ് ബേബി ജോൺ. തൃശൂരിലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ പുതിയ പരാമർശം. നേരത്തെ ലൈഫ് വിവാദത്തിനിടയിലും ബേബി ജോൺ ഇതേ പരാമർശം നടത്തിയിരുന്നു.
ലൈഫ് പദ്ധതിയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര സാത്താന്റെ സന്തതിയാണെന്നാണ് ബേബി ജോൺ അന്ന് പറഞ്ഞത്. സാത്താന്റെ ഛായ ആർക്കെന്ന് കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്നായിരുന്നു അനിൽ അക്കരയുടെ മറുപടി. ബേബിജോണിന്റെ പരാമ‍ർശം മാനസിക വിഷമമുണ്ടാക്കിയെന്ന് അനിൽ അക്കരയുടെ അമ്മ അന്ന് പ്രതികരിച്ചിരുന്നു.

You might also like

Most Viewed