അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പളളിയിൽ ബിജെപി സ്ഥാനാർത്ഥിയാകും


ന്യൂഡൽഹി: മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പളളിയിൽ ബി ജെ പി സ്ഥാനാർത്ഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കണ്ണന്താനത്തെ സ്ഥാനാർത്ഥിയാക്കുന്നത്. തുടക്കത്തിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന കണ്ണന്താനം നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.

ബിജെപിക്ക് ശക്തമായ അടിത്തറയുളള മണ്ഡലത്തിൽ മുൻ എം എൽ എ കൂടിയായ കണ്ണന്താനം വരുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി കണ്ണന്താനത്തെ തന്നെ ബിജെപി കളത്തിലിറക്കുന്നത്.

You might also like

Most Viewed