സിപിഐ നാല് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു
![സിപിഐ നാല് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു സിപിഐ നാല് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു](https://www.4pmnewsonline.com/admin/post/upload/A_tXio1ZzbF2_2021-03-13_1615632397resized_pic.jpg)
സിപിഐ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചടയമംഗലത്ത് ജെ.ചിഞ്ചുറാണിയും ഹരിപ്പാട്ട് ആർ സജിലാലും പറവൂരില്‍ എം.ടി നിക്സണും നാട്ടികയില്‍ സി സി മുകുന്ദനുമാണ് സ്ഥാനാര്‍ഥികൾ. 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. നേരത്തെ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് സിപിഐ പ്രഖ്യാപിച്ചിരുന്നത്. ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുകയുണ്ടായി. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന് വിലയിരുത്തിയ സിപിഐ നേതൃത്വം, പ്രാദേശിക പ്രതിഷേധം വകവെയ്ക്കാതെ ചിഞ്ചുറാണിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.