കെ.പി.എ. മജീദ് മത്സരിച്ചാൽ തോൽപ്പിക്കും; പ്രതിഷേധവുമായി ലീഗിലെ പ്രാദേശിക നേതാക്കൾ
തിരൂർ: തിരൂരങ്ങാടിയിൽ കെ.പി.എ മജീദിന്‍റെ സ്ഥാനാർഥിത്വത്തിൽ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മജീദിനെ മാറ്റണമെന്ന ആവശ്യവുമായി ലീഗിലെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. മജീദ് സ്ഥാനാർഥിത്വത്തിൽ നിന്ന് വിട്ടു നിന്നില്ലെങ്കിൽ അദ്ദേഹത്തെ തോൽപ്പിക്കുന്ന നടപടിയിലേക്ക് നീങ്ങുമെന്നാണ് പ്രവർത്തകർ പറയുന്നത്. ഇക്കാര്യം നേതാക്കളെ അറിയിച്ചതായും പ്രാദേശിക നേതാക്കൾ വ്യക്തമാക്കി.