സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
മലപ്പുറം: ലോക്സഭയിലേക്കും രാജ്യസഭയിലേക്കും നിയമസഭയിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ലോക്സഭയിലേക്ക് അബ്ദുൾസമദ് സമദാനിയും രാജ്യസഭയിലേക്ക് പി.വി. അബ്ദുൾ വഹാബും ജനവിധി തേടും. നിയമസഭയിലേക്ക് 25 വർഷത്തിനുശേഷം വനിത സ്ഥാനാർത്ഥിയെ ഉൾപെടുത്തി 25 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ലീഗ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് തവണ എംഎൽഎമാർ ആയവരെ ഒഴിവാക്കിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ഉൾപ്പെട്ട മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ വി.ഇ ഗഫൂറിന് കളമശേരി സീറ്റ് നൽകി. കോഴിക്കോട് സൗത്തിൽനിന്നാണ് വനിത സ്ഥാനാർത്ഥിയായ നൂർബിന റഷീദ് ജനവിധി തേടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം.കെ മുനീർ എന്നീവർക്ക് ഇത്തവണ മത്സരിക്കുന്നതിന് ലീഗ് ഇളവ് നൽകി. പുനലൂർ, ചടയമംഗലം സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക:− മഞ്ചേശ്വരം− എ.കെ.എം അഷറഫ്, കാസർഗോഡ്− എൻ.എ നെല്ലിക്കുന്ന്, കൂത്തുപറന്പ് − പൊട്ടൻകണ്ടി അബ്ദുള്ള, അഴീക്കോട് − കെ.എം ഷാജി, കുറ്റ്യാടി − പാറയ്ക്കൽ അബ്ദുള്ള, കോഴിക്കോട് സൗത്ത് − അഡ്വ. നൂർബിന റഷീദ്, കുന്നമംഗലം − ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രൻ), തിരുവന്പാടി − സി.പി. ചെറിയമുഹമ്മദ്, മലപ്പുറം − പി. ഉബൈദുള്ള, ഏറനാട് − പി.കെ. ബഷീർ, മഞ്ചേരി − അഡ്വ യു.എ. ലത്തീഫ, പെരിന്തൽമണ്ണ − നജീബ് കാന്തപുരം, താനൂർ − പി.കെ ഫിറോസ്, കോട്ടയ്ക്കൽ − കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, മങ്കട − മഞ്ഞളാംകുഴി അലി, വേങ്ങര − പി.കെ കുഞ്ഞാലിക്കുട്ടി, തിരൂർ − കുറുക്കോളി മൊയ്ദീൻ, ഗുരുവായൂർ − അഡ്വ. കെ.എൻ.എ ഖാദർ, മണ്ണാർക്കാട് − അഡ്വ. എൻ. ഷംസുദ്ദീൻ, തിരൂരങ്ങാടി − കെ.പി.എ മജീദ, കളമശേരി − അഡ്വ വി.ഇ ഗഫൂർ, കൊടുവള്ളി − എം.കെ മുനീർ, കോങ്ങാട് − യു.സി രാമൻ.