ശന്പളം ഒരു ലക്ഷം രൂപ സ്വയം വർദ്ധിപ്പിച്ച് ഖാദി ബോർഡ് സെക്രട്ടറി
തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ് ശന്പളം സ്വയം വർധിപ്പിച്ച് ഉത്തരവിറക്കി. ഒരു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. ഇതോടെ രതീഷിന്‍റെ ശന്പളം 70,000ത്തിൽനിന്നും 1,70,000മായി. ധനവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയത്. മുൻകാല പ്രാബല്യത്തോടെയുള്ള ശന്പള വർധനയ്ക്കാണ് ഉത്തരവ്. സിബിഐ അന്വേഷിച്ച കശുവണ്ടി കോർപറേഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. 500 കോടി രൂപയുടെ അഴിമതി കേസാണിത്.