തൃക്കരിപ്പൂർ സീറ്റ് ജോസഫിന്: കൂട്ടരാജിക്ക് ഒരുങ്ങി കാസർഗോട്ടെ കോൺഗ്രസ് നേതാക്കൾ


 

കാസർഗോഡ്: സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങും മുൻപേ കാസര്‍കോട് ഡിസിസിയിൽ പൊട്ടിത്തെറി. ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള നീക്കവും തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതുമാണ് കാസര്‍കോട്ടെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായത്.
ഉദുമ സീറ്റിൽ ഡിസിസി നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഡിസിസി സെക്രട്ടറിമാരടക്കം 10 നേതാക്കൾ കെപിസിസിയെ അറിയിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ട് നൽകിയതിലും കടുത്ത പ്രതിഷേധമാണ് നേതാക്കൾക്കിടയിലുള്ളത്. ഭാവിപരിപാടികൾ ആലോചിക്കാൻ കാസർഗോഡ് ഡിസിസി അധ്യക്ഷൻ ഹക്കീം കുന്നിലിന്റെ നേതൃത്വത്തിൽ നേതാക്കൾരഹസ്യയോഗം ചേര്‍ന്നു.

You might also like

Most Viewed