നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനാവില്ല; സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി


കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി ഹൈക്കോടതി തള്ളി. കേസ് നിലനിൽക്കുമെന്നും പ്രതികൾ തുടർവിചാരണ നേരിടണമെന്നും ഹൈക്കോടതി അറിയിച്ചു. നേരത്തെ വിചാരണക്കോടതിയും ആവശ്യം തള്ളിയിരുന്നു.  പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. 

You might also like

Most Viewed