മത്സരിക്കുന്നുണ്ടെങ്കിൽ പുതുപ്പള്ളിയിൽ തന്നെയെന്ന് ഉമ്മൻചാണ്ടി
ന്യൂഡൽഹി: നേമം നിയോജന മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. 11 തെരഞ്ഞെടുപ്പിൽ മത്സരിച്ച പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ല. 11 തവണ അവിടെയാണ് മത്സരിച്ചത്. ഇനി മത്സരിക്കുന്നുണ്ടെങ്കിൽ പുതുപ്പള്ളിയിൽ തന്നെയെന്ന് ഉമ്മൻ ചാണ്ടി. ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്നും ഉമ്മൻ ചാണ്ടി. ഒരു സ്ഥലത്തേക്കേ മത്സരിച്ചിട്ടുള്ളൂ, ഇനിയും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നേമത്ത് കോൺഗ്രസിന് കരുത്തനായ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേമത്തെ പോരാട്ടം കോൺഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നത് എന്നാണ്. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം. അതുകൊണ്ടാണ് കോൺഗ്രസ് ഏറ്റവും മികച്ച സഥാനാർത്ഥിയെ അവിടെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഏറ്റവും മികച്ച, ജനസമ്മിതിയുളള, പ്രശസ്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഉമ്മൻചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.