ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും കേരളം ഭരിക്കുമെന്ന് ആവര്‍ത്തിക്കുന്ന ബിജെപി നിലപാട് എടുത്ത് പറഞ്ഞാണ് പിണറായി വിജയന്‍റെ വിമര്‍ശനം. 35 സീറ്റ് കിട്ടിയാൽ ഭരണത്തിലെത്താമെന്ന് ബിജെപി പറയുന്നു. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാൽ എങ്ങനെ ഭരിക്കും ? അതാണ് ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസമെന്നും പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു.