വടകര യുഡിഎഫ് സീറ്റ് ആർ.എം.പിക്ക് തന്നെ; കെ.കെ രമ മത്സരിക്കില്ല
കോഴിക്കോട്: വടകര മണ്ഡലത്തിൽ കെ.കെ രമ ആർഎംപി സ്ഥാനാർത്ഥിയാവില്ല. എൻ വേണു ആയിരിക്കും മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. കെ.കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു, പക്ഷേ, വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആർഎംപിയുടെ തീരുമാനം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അങ്ങനെയാണെന്നാണ് പുറത്തുവരുന്ന വിവരം. ആർഎംപിക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്ന് ആർഎംപി നേതാക്കളെ ലീഗ് അറിയിച്ചിട്ടുണ്ട്.