സൗദിയിൽ രണ്ട് മലയാളി നഴ്‌സുമാർ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ രണ്ട് മലയാളി നഴ്‌സുമാർ വാഹനാപകടത്തിൽ മരിച്ചു. റിയാദിൽ നിന്നും താഇഫിലേക്ക് പോകുന്ന വഴിക്കാണ് അപകടം. ഡ്രൈവറും രണ്ട് നഴ്സുമാരുമടക്കം മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. കൊല്ലം സ്വദേശി സുബി ഗീവർഗീസ്, എരുമേലി സ്വദേശി അഖില കളരിക്കൽ എന്നിവരാണ് മരിച്ചത്എട്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇന്ന് പുലർച്ചെയാണ് രണ്ട് നഴ്‌സുമാരും നാട്ടിൽ നിന്നെത്തിയത്.