യുവാക്കളെ മർദ്ദിച്ച് പണം അപഹരിച്ചു: ട്രാൻസ്‌ജെൻഡറുകളടങ്ങുന്ന നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്


കൊച്ചി: യുവാക്കളെ മർദ്ദിച്ച് പണവും ബൈക്കുമായി നാലംഗം സംഘം കടന്നു കളഞ്ഞു. എറണാകുളം കലൂർ റിസർവ്വ് ബാങ്കിന് സമീപത്തായിരുന്നു സംഭവം. ട്രാൻസ്‌ജെൻഡറുകളടങ്ങുന്ന നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. വേങ്ങര സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുൾ നാസർ എന്നിവരാണ് മർദ്ദനത്തിന് ഇരയായത്. മുഖത്ത് പെപ്പർ സ്‌പ്രേ അടിച്ച ശേഷമായിരുന്നു ആക്രമണം.

റിസർവ്വ് ബാങ്കിന്റെ സിസിടിവി ക്യാമറയിൽ അക്രമി സംഘത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

You might also like

Most Viewed