കോവിഡ് രൂക്ഷം: പൂനെയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നു
പൂനെ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൂനെയിലെ സ്‌കൂൾ, കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 14 വരെ അടച്ചിടാൻ നിർദേശം. പൂനെ മേയറാണ് ഇക്കാര്യം അറിയിച്ചത്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങൾ രാത്രി 11 നും രാവിലെ ആറിനു ഇടയിൽ നഗരത്തിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
മാസങ്ങൾ നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം ജനുവരിയിലാണ് പൂനെയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം ആയിരത്തിനു മുകളിൽ കോവിഡ് കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്.