കുട്ടനാട്ടിൽ താൻ തന്നെയാണ് സ്ഥാനാർത്ഥിയെന്ന് തോമസ് കെ. തോമസ്
ആലപ്പുഴ: കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി താൻ തന്നെയെന്ന് തോമസ് കെ. തോമസ്. പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ജയം ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ നേതാവ് പ്രഫുൽ പട്ടേൽ ടെലിഫോണിൽ വിളിച്ച് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്. കുട്ടനാട്ടിൽ വലിയ വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.