“എൽഡിഎഫ് വരും എല്ലാം ശരിയാകും”; ഇത്തവണ “ഉറപ്പാണ് എൽഡിഎഫ്”
തിരുവനന്തപുരം: പുതിയ തെരഞ്ഞെടുപ്പ് പരസ്യവാചകവുമായി ഇടതുമുന്നണി. "ഉറപ്പാണ് എൽഡിഎഫ് എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം, ഉറപ്പാണ് തൊഴിലവസരങ്ങൾ തുടങ്ങിയ ഉപതലക്കെട്ടുകളും പരസ്യവാചകത്തിൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫോട്ടോയും ഇതിൽ നൽകിയിട്ടുണ്ട്. ലോഗോ സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ. വിജയരാഘവൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകി പ്രകാശനം ചെയ്തു.
കഴിഞ്ഞ തവണ എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു ഇടതുമുന്നണിയുടെ പരസ്യവാചകം.