പിസി ജോർജ് എൻഡിഎയിലേയ്ക്ക്
തിരുവനന്തപുരം: പിസി ജോർജ് എൻഡിഎയിലേയ്ക്ക് പോകുന്നുവെന്ന് സ്ഥിരീകരിച്ച് ബിജെപി നേതൃത്വവും. ശനിയാഴ്ച രാത്രി തൃശൂരിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പിസി ജോർജ് പങ്കെടുത്തു. സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
പിസി ജോർജിന് പൂഞ്ഞാർ സീറ്റ് നൽകാന് തയ്യാറാണെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പൂഞ്ഞാറിന് പുറമേ ഒരു സീറ്റ് കൂടി പിസി ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.