പാലാരിവട്ടം പാലം അഴിമതി കേസ്: തെരഞ്ഞെടുപ്പിന് മുൻപ് ഇബ്രാഹിം കുഞ്ഞിനെതിരെ കുറ്റപത്രം സമർപ്പിക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി വിജിലൻസ്. അന്വേഷണം പൂർത്തിയാക്കി വസ്തുത വിവര റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. തെരഞ്ഞെടുപ്പിന് മുൻപായി മുൻ മന്ത്രിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കാനാണ് വിജിലൻസ് നീക്കം.
പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹം കുഞ്ഞുൾപ്പെടെ 18 പ്രതികളാണ് ഉള്ളത്. ഇതിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.