മുസ്ലീം ലീഗ് വർഗീയ പാർട്ടി; ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി


ന്യൂഡൽഹി: മുസ്ലീം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബിജെപിയില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. വർഗീയ നിലപാട് തിരുത്തി വന്നാൽ ലീഗിനെ എൻഡിഎ ഉൾക്കൊള്ളുമെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. കോൺഗ്രസ്‌ മുങ്ങുന്ന കപ്പലാണ്‌. സിപിഎമ്മുമായി സഹകരിക്കാൻ ലീഗിന്‌ കഴിയില്ല. ആ സാഹചര്യത്തിൽ ലീഗിന്‌ നല്ലത് എൻഡിഎയാണെന്നും ശോഭ അഭ്രപ്രായപ്പെട്ടിരുന്നു.

You might also like

Most Viewed