മുസ്ലീം ലീഗിനെ എൻഡിഎയിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് ശോഭ സുരേന്ദ്രൻ
തൃശൂർ: മുസ്ലീം ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് വീണ്ടും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വർഗീയ നിലപാട് തിരുത്തി വന്നാൽ ലീഗിനെ എൻഡിഎ ഉൾക്കൊള്ളും. കോൺഗ്രസ് മുങ്ങുന്ന കപ്പലാണ്. സിപിഎമ്മുമായി സഹകരിക്കാൻ ലീഗിന് കഴിയില്ല. ആ സാഹചര്യത്തിൽ ലീഗിന് നല്ലത് എൻഡിഎയാണെന്നും ശോഭ പറഞ്ഞു.