ലൗ ജിഹാദ് തടയാൻ യുപി മാതൃകയിൽ കേരളത്തിലും നിയമം കൊണ്ടുവരും: കെ. സുരേന്ദ്രൻ


തിരുവനന്തപുരം: ലൗ ജിഹാദ് തടയാൻ യുപി മാതൃകയിൽ നിയമം കൊണ്ടുവരുന്നത് എൻഡിഎ പ്രകടനപത്രികയിലെ പ്രധാന അജണ്ടയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിലാണ് തീവ്രവാദ സംഘടനകൾ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തി ആളുകളെ സിറിയയിലേക്ക് അയയ്‌ക്കുന്നത്. പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് ആരും എതിരല്ലെന്നും എന്നാൽ വിവാഹം കഴിഞ്ഞ ദന്പതികൾ എന്തിനാണ് സിറിയയിലേക്ക് പോകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ലൗ ജിഹാദ് യാഥാർത്ഥ്യമാണ്. അത് കേരളത്തിലെ ക്രൈസ്‌തവ സഭകളടക്കം ശക്തമായി പറയുന്ന കാര്യമാണ്. ലൗ ജിഹാദ് തടയാൻ യു പി മാതൃകയിൽ നിയമം കൊണ്ടുവരുമെന്നത് ബി ജെ പി പ്രകടനപത്രികയിലെ ശക്തമായ വാഗ്ദ്ധാനമാണ്. ലീഗ് ഇന്ത്യയെ വിഭജിച്ച പാർട്ടിയാണെന്നും അവരുമായി യാതൊരു ചർച്ചയ്‌ക്കുമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

You might also like

Most Viewed