കുതിരാനിൽ ചരക്കു ലോറി മറിഞ്ഞ് ഒരാൾ മരിച്ചു
തൃശൂർ: കുതിരാൻ ദേശീയപാതയിൽ 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. തൃശൂർ ഭാഗത്തേക്കു പോയിരുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന അയേൺ ക്രാഷ് ഗാർഡുകൾ തകർത്തു താഴേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രണ്ടാമത്തെയാൾ ലോറിക്കുള്ളിൽ ഏറെ നേരം കുടുങ്ങി. ലോറി ജീവനക്കാർ തമിഴ്നാട് സ്വദേശികളാണ്. തൃശൂരിൽ നിന്നെത്തിയ അഗ്നി സുരക്ഷാസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.