ഉമ്മൻചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തതെന്ന് പി.സി ജോർജ്


കോട്ടയം: യുഡിഎഫ് നേതാക്കൾ വഞ്ചകരാണെന്ന് പി.സി ജോർജ് എംൽഎ. താൻ യുഡിഎഫിലേക്കില്ലെന്നും ഉമ്മൻചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തതെന്നും എൻഡിഎയുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മൻചാണ്ടിക്ക് ഭയമാണ്.  ഉമ്മൻചാണ്ടിയുടേത് പൊയ്മുഖമാണ്. ഉമ്മൻചാണ്ടിക്കെതിരെ താൻ  വെളിപ്പെടുത്തലുകൾ നടത്തും. കേരള രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയുടെ മുഖം ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടുമെന്നും പിസി ജോർജ് പറഞ്ഞു. യുഡിഎഫ് നേതാക്കന്മാർക്ക് മര്യാദയില്ല. നാല് മാസം മുന്പ് യുഡിഎഫ് നേതാക്കൾ തന്നെ മുന്നണിയിൽ ചേരാൻ സമീപിച്ചിരുന്നു. താൻ ജനപക്ഷസ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

You might also like

Most Viewed