നിർമ്മലാ സീതാരാമൻ എറണാകുളത്തെ വിജയ യാത്രയിൽ പങ്കെടുക്കും


കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിലേയ്ക്ക്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ പങ്കെടുക്കാനായാണ് നിർമ്മല എത്തുന്നത്. എറണാകുളം ജില്ലയിൽ എത്തുന്ന വിജയ യാത്രയിൽ നിർമ്മലാ സീതാരാമൻ പങ്കുചേരും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന വിജയ യാത്രക്ക് വലിയ സ്വീകരണങ്ങളാണ് കേരളമെന്പാടും ലഭിക്കുന്നത്. ഫെബ്രുവരി 28ന് യാത്ര എറണാകുളം ജില്ലയിൽ പ്രവേശിക്കും. തൃപ്പൂണിത്തുറയിൽ നടക്കുന്ന പൊതുസമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 28, മാർച്ച് 1 ദിവസങ്ങളിലാണ് എറണാകുളം ജില്ലയിൽ വിജയ യാത്ര പര്യടനം നടത്തുക.

മറ്റ് ദേശീയ, സംസ്ഥാന നേതാക്കളും ജില്ലയിൽ വിജയ യാത്രയുടെ ഭാഗമാകും. കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.എസ് രാധാകൃഷ്ണൻ, കുമ്മനം രാജശേഖരൻ, സി.കെ പത്മനാഭൻ തുടങ്ങിയവർ ജില്ലയിലെ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് എത്തിയവരുടെ സ്വീകരണവും വിവിധ പരിപാടികളിൽ നടക്കും. യുവജനങ്ങളുമായും പൗരപ്രമുഖരുമായും കെ. സുരേന്ദ്രൻ ചർച്ച നടത്തും. എറണാകുളം ജില്ലയിൽ കടൽക്ഷോഭ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ചെല്ലാനം പ്രദേശത്തെ സന്ദർശനവും യാത്രയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

You might also like

Most Viewed