പാലക്കാട്ട് ട്രെയിനിൽ കടത്തിയ ഒന്നര കിലോ സ്വർണം പിടികൂടി

പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നര കിലോ സ്വർണാഭരണം പാലക്കാട് പിടികൂടി. ഹൈദരാബാദിൽ നിന്നും തൃശൂരിലേക്ക് ശബരി എക്സ്പ്രസിൽ കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ പോലീസ് അറിയിച്ചു.