എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെഎസ്‌യു


തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. മാർച്ച് മാസത്തിൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ മേയ് മാസത്തിലേക്ക് മാറ്റണമെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടത്. ജനുവരി മാസത്തിൽ ക്ലാസുകൾ തുടങ്ങി വളരെ വേഗം പരീക്ഷയിലേക്ക് പോകുന്ന രീതി ശരിയല്ല. പത്താം ക്ലാസ്, പ്ലസ് ടു എന്നിവ ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ വലിയ ഘട്ടമാണ്. ഇക്കാര്യം മനസിലാക്കി പരമാവധി ക്ലാസുകൾ അവർക്ക് ലഭ്യമാക്കണം. 

പ്ലസ് ടു സയൻസ് ക്ലാസുകളിലെ കുട്ടികൾക്ക് ലാബ് ക്ലാസുകൾ ഉറപ്പാക്കി പരീക്ഷകൾ മേയ് മാസം അവസാനത്തിലേക്ക് മാറ്റണമെന്നാണ് കെഎസ്‌യു ആവശ്യപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാർ മത്സര രംഗത്തുണ്ടാകരുതെന്നാണ് കെഎസ്‌യുവിന്‍റെ അഭിപ്രായം. യുവാക്കൾക്ക് തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രാധിനിധ്യം നൽകണമെന്നും കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടു.

You might also like

Most Viewed