പക്ഷിപ്പനി: കേരളത്തിലേക്ക് രോഗം കൊണ്ടുവന്നത് ദേശാടന പക്ഷി


ആലപ്പുഴ: കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി ആണെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. ആലപ്പുഴയിൽ ഇതുവരെ 37654 പക്ഷികളെ കൊന്നു. 23857 പക്ഷികൾ നേരത്തെ രോഗം വന്നു ചത്തു. കോട്ടയം ജില്ലയിൽ 7229 പക്ഷികളെ കൊന്നു. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് നാളെ രാവിലെ അവസാനിക്കും. ഇതുവരെ താറാവുകളെ മാത്രമാണ് കൊന്നത്. രോഗബാധിത പ്രദേശത്തുള്ള മറ്റ് വളർത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം.

പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ജാഗ്രത വേണം. 10 ദിവസത്തേക്ക് ജാഗ്രത തുടരും. രോഗം സ്ഥിരീകരിച്ച മേഖലകളിൽ പക്ഷി, ഇറച്ചി , മുട്ട എന്നിവയുടെ വിൽപ്പനയ്ക്കുള്ള നിരോധനം തുടരും. നഷ്ടപരിഹാരം ഇപ്പോൾ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി ഉടൻ വിതരണം ചെയ്യും. കർഷകരുടെ കൂടുതൽ ആവശ്യങ്ങൾ പിന്നീട് പരിഗണിക്കും. കൊന്ന പക്ഷികൾക്കും നേരത്തെ രോഗം വന്നവയ്ക്കും നഷ്ടപരിഹാരം നൽകും.

You might also like

Most Viewed