സ്വർണക്കടത്തിന് പിന്നിൽ പ്രവാസി വ്യവസായി ദാവൂദ് അൽ അറബിയെന്ന് റമീസിന്റെ മൊഴി



കൊച്ചി: സ്വർണക്കടത്തിന് പിന്നിൽ പ്രവാസി വ്യവസായിയായ ദാവൂദ് അൽ അറബിയാണെന്ന് കേസിലെ പ്രതി കെ.ടി. റമീസിന്റെ മൊഴി. ദാവൂദ് അൽ അറബി എന്നാണ് ഈ വ്യവസായി അറിയപ്പെടുന്നത്. നയതന്ത്ര സ്വർണക്കടത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് റമീസ് കസ്റ്റംസിന് മൊഴി നൽകിയത്. 12 തവണ ഇയാൾക്ക് വേണ്ടി സ്വർണം കടത്തിയെന്നാണ് മൊഴിയിലുള്ളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം. കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോർഡിന് മുന്പാകെയാണ് റമീസിന്റെ ഈ മൊഴിപ്പകർപ്പ് കസ്റ്റംസ് സമർപ്പിച്ചിരിക്കുന്നത്.

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed