സംവരണത്തിൽ സർക്കാരിന് പിഴവ് പറ്റി: വെളളാപ്പളളി നടേശൻ

ആലപ്പുഴ: മുന്നാക്ക സംവരണത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് പിഴവുപറ്റിയെന്ന് എസ് എൻ ഡി പി യോഗം ജനറൽസെക്രട്ടറി വെളളാപ്പളളി നടേശൻ. സർക്കാർ പറഞ്ഞതും നടപ്പാക്കിയതും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപ്പിലാക്കിയ കണക്കുകളിൽ തെറ്റുപറ്റി. ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉളളത്. പിഴവുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട ബാദ്ധ്യത ഞങ്ങൾക്കുണ്ട്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം നൽകും-അദ്ദേഹം പറഞ്ഞു. അതേസമയം മുന്നാക്ക സംവരണം കൊണ്ടുവന്നത് കേന്ദ്ര സർക്കാരാണെന്ന് എൽ ഡി എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. നിയമം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരില്ലെന്നും എന്നാൽ സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യാനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.