പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ വീണ്ടും സന്ദര്‍ശനം നടത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


 

കോട്ടയം: വിവാദമായ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ വീണ്ടും സന്ദര്‍ശനം നടത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, വിവാദങ്ങള്‍ക്ക് മറുപടിയായി വിജയദശമി ദിനത്തില്‍ ഒരിക്കല്‍ കൂടി തിരുവഞ്ചൂര്‍ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ എത്തി. ആര്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ എത്തി എന്ന സിപിഐഎം പ്രചാരണം അടിസ്ഥാന രഹിതമാണ്. സിപിഐഎം പനച്ചിക്കാട് ക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ പതിനാറാം തിയതി കോട്ടയം പനിച്ചിക്കാട് ക്ഷേത്രത്തിനു സമീപമുള്ള സേവാ ഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ച ചിത്രം വിവാദമായിരുന്നു. തിരുവഞ്ചൂര്‍ ആര്‍എസ്എസുമായി തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് എത്തി എന്ന തരത്തിലാണ് ചിത്രം പ്രചരിച്ചത്. മതമൈത്രിയുടെ അടയാളമാണ് പനച്ചിക്കാട് ക്ഷേത്രം, അതുകൊണ്ട് തന്നെ സിപിഐഎം ക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്തെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

You might also like

Most Viewed