പി.ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്


തിരുവനന്തപുരം: കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്. നോട്ടിസ് നൽകിയിരിക്കുന്നത്. വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തു എന്ന പരാതിയിലാണ് നടപടി.

റോഷി അഗസ്റ്റിൻ എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്. റോഷിക്കും ജയരാജിനുമെതിരായ പരാതി ഫയലിൽ സ്വീകരിച്ചു. ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് സ്പീക്കറുടെ നോട്ടിസിൽ പറയുന്നു.

You might also like

Most Viewed