ഇടത് മുന്നണിയിൽ അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ. മറിച്ച് വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ ഭിന്നാഭിപ്രായമില്ല. പാലാ സീറ്റിനെപ്പറ്റി എൽ.ഡി.എഫ് ചർച്ച ചെയ്‌തിട്ടില്ല. ചർച്ച ചെയ്യാത്ത കാര്യത്തെപ്പറ്റി തീരുമാനം അറിയിക്കേണ്ട ആവശ്യമില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
പാലാ സീറ്റ് തന്റെ ചങ്ക് തന്നെയാണ്. അതിൽ മാറ്റമൊന്നുമില്ലെന്നും മാണി സി കാപ്പൻ ആവർത്തിച്ചു. ഒരു ഉപാധികളും ഇല്ലാതെയാണ് വരുന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ജോസിനെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യും. ജോസിന്റെ വരവ് ഇടതിന് കരുത്തായി മാറുമെന്നും മാണി സി കാപ്പൻ പറഞ്ഞു.