സജന ഷാജിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

കൊച്ചി: വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്ജെൻഡർ യുവതി സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിൽ ഒരാൾ പിടിയിൽ. എരൂർ സ്വദേശി ഗിരീഷാണ് പിടിയിലായത്. സംസ്ഥാന ട്രാൻസ്‌ജെൻ ഡർ സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കേസിൽ വേറെയും പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ ദിവസം കച്ചവടം ചെയ്ത് ജീവിക്കാൻ തങ്ങളെ അനുവദിക്കുന്നില്ലെന്ന് കാണിച്ച് സജന സോഷ്യൽ മീഡിയയിൽ ലൈവിൽ വന്നിരുന്നു.