ഇടുക്കിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: വൈദികൻ പോലീസ് പിടിയിൽ

അടിമാലി: ഇടുക്കി അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ ഫാ. റെജി പാലക്കാടൻ അറസ്റ്റിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തിവരികയായിരുന്നു ഇയാൾ. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ വൈദികന്റെ ആയുർവ്വേദ ആശുപത്രിയിൽ അടിമാലി സ്വദേശിയായ യുവതി ചികിത്സ തേടിയാണ് എത്തിയത്. എന്നാൽ ഡോക്ടറായ വൈദികൻ ഇവിടെ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പോലീസ് നൽകുന്ന വിവരം.
വീട്ടിലെത്തിയ ശേഷം യുവതി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തി വൈദികനോട് ഇക്കാര്യം ആരാഞ്ഞു. ഇതിന് ശേഷമാണ് ഇരുകൂട്ടരേയും േസ്റ്റഷനിലെത്തിച്ചത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് അടിമാലി പോലീസ് വ്യക്തമാക്കി. വൈദികനെ കോടതിയിൽ ഹാജരാകും.