സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷഷിന് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്സ്മെന്‍റ് ചുമത്തിയ കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക അർഹതയുണ്ടെന്ന് കോടതി വിലയിരുത്തി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ എൻഐഎയുടെ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാൻ സാധിക്കില്ല. സ്വപ്നയ്ക്കും സന്ദീപ് നായർക്കുമെതിരെ കൊഫേ പോസ ചുമത്തിയിരുന്നു.