കോവിഡ് വ്യാപനം രൂക്ഷം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തി ഒമാൻ

മസ്ക്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒമാനിൽ രണ്ട് ആഴ്ചത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഈ മാസം 11 മുതൽ 23 വരെയാണ് കർഫ്യൂ. രാത്രി എട്ട് മുതൽ രാവിലെ അഞ്ചു വരെയുള്ള സമയത്താണ് നിയന്ത്രണം. ഒമാനിലെ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ബീച്ചുകൾ അടച്ചിടാനും തീരുമാനിമുണ്ട്. വിവിധങ്ങളായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. രാജ്യത്ത് ഇതുവരെ 104,129 പേർക്കാണ് കോവിഡ് ബാധിച്ചത്. 1009 പേമരണത്തിനു കീഴടങ്ങി. 91,731 പേർക്കാണ് രോഗമുക്തി നേടാനായത്. നിലവിൽ 11,389 പേരാണ് വൈറസ് ബാധയേത്തുടർന്ന് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 376,700 പേർക്കാണ് കോവിഡ് പരിശോധന നടത്തിയതെന്ന് വേൾഡോ മീറ്റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.