സ്വപ്നക്കും സന്ദീപിനുമെതിരെ കോഫേപോസ ചുമത്തി: ഒരു വർഷം വരെ തടവിലാവും

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും കരുതൽ തടങ്കലിലേക്ക്. ഇരുവർക്കുമെതിരെ സാന്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫെപോസ നിയമപ്രകാരമാണ് നടപടി. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥിരം സാന്പത്തിക കുറ്റവാളികൾക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്. പ്രതികൾ രാജ്യത്തിന്റെ സാന്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് നടപടി. കോഫെപോസ പ്രകാരം കേസെടുത്തൽ പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ട്.
സ്വപ്നയെ കോഫെപോസ ചുമത്തി ഒരു വർഷം തടവിൽ വയ്ക്കാൻ ആവശ്യപ്പെട്ട് സമിതിയ്ക്ക് മുന്പാകെ കസ്റ്റംസ് പ്രിവന്റീവ് അപേക്ഷ നൽകിയിരുന്നു. കോഫെപോസ ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് കൈമാറിയിട്ടുണ്ട്. പ്രതികൾക്ക് കോടതിയെ സമീപിക്കാനും അവസരമുണ്ട്.