വയലാർ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. 'ഒരു വെർജീനിയൻ വെയിൽകാലം' എന്ന കൃതിക്കാണ് അവാർഡ്. തിരുവനന്തപുരത്ത് ചേർന്ന ജഡ്‌ജിംഗ് കമ്മിറ്റിയാണ് അവാർഡിന് ശുപാർശ ചെയ്‌തത്.
ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവുമാണ് അവാർഡ്. ഡോ. കെ. പി. മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ. മുകുന്ദൻ, പ്രൊഫ. അന്പലപ്പുഴ ഗോപകുമാർ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുന്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.