സ്വപ്നയേയും ശിവശങ്കറിനേയും കസ്റ്റംസ് ഒരേ സമയം ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനെ കാക്കനാട് ജില്ലാ ജയിലിലും എം ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത്, രാവിലെ പത്ത് മണിയോടെയാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലിൽ എത്തിയത് . തുടര്‍ന്നാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ഇല്ലലെ പതിനൊന്ന് മണിക്കൂര്‍ നീണ്ട മാരത്തോൺ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് വീണ്ടും ഹാജരാകണമെന്ന് കസ്റ്റംസ് എം. ശിവശങ്കറിനോട് ആവശ്യപ്പെടുകയായിരുന്നു.
പത്തരയോടെയാണ് എം. ശിവശങ്കര്‍ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. കസ്റ്റംസ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇത് വരെ കസ്റ്റംസിന് കിട്ടിയിരുന്നില്ല.