കണ്ണൂർ വിമാനത്താവളത്തിൽ പാർക്കിംഗുമായി ബന്ധപ്പെട്ട ചൂഷണം നടക്കുന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ പതിനഞ്ചു മിനിറ്റ് ഫീസ് നൽകാതെ പാർക്ക് ചെയ്യാം എന്നിരിക്കെ ഇതിന് മിനിമം നിരക്കായ 70 രൂപ ഇവിടെയുള്ള ജീവനക്കാർ ഈടാക്കുന്നതായി പരാതി സജീവമാകുന്നു. വിമാനത്താവളത്തിലേക്ക് കയറിപ്പോകുന്പോൾ നേരത്തെ തയാറാക്കി വെച്ച സ്ലിപ് നൽകിയാണ് ഈ തിരിമറി നടത്തുന്നത്. ഇതിനെതിരെ വീഡിയോ തെളിവുകൾ അടക്കം പുറത്തു വന്നിട്ടും അധികാരികൾ അറിഞ്ഞ ഭാവം കാണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബഹ്റൈനിലേക്കു യാത്ര ചെയ്ത ഫിറോസ് എന്ന യാത്രക്കാരനും സമാനമായ ദുരനുഭവം ഉണ്ടായിരുന്നു. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ ഇറക്കി അഞ്ച് മിനിറ്റിൽ പുറത്തേയ്ക് ഇറങ്ങിയ സഹോദരനോടും 70 രൂപ ഈടാക്കി. അപ്പോഴാണ് സ്ലിപ്പിൽ സമയത്തിൽ കാണിക്കുന്ന തിരിമറി മനസിലായത്. ഇതിനെതിരെ പ്രതികരിച്ചുവെങ്കിലും ജീവനക്കാർ വാഹനം പുറത്തു പോകാൻ സമ്മതിച്ചില്ല. ഒടുവിൽ വേറെ വഴിയില്ലാതെ പൈസ കൊടുക്കേണ്ടി വന്നു എന്നും ഫിറോസ് പറഞ്ഞു.