കേരളത്തിൽ ഇന്ന് 4644 പേർക്ക് കൊവിഡ്; 3781 പേർ‍ക്ക് സന്പർക്കത്തിലൂടെ രോഗം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ‍. സന്പർക്കത്തിലൂടെ ഇന്ന് 3781 പേർക്ക് രോഗം ബാധിച്ചു. 2862 പേർ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂർ 351, എറണാകുളം 351, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂർ‍ 222, പത്തനംതിട്ട 221, കാസർഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 229 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3781 പേർക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം 389, കോഴിക്കോട് 389, തൃശൂർ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂർ 199, പത്തനംതിട്ട 176, കാസർഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് ഇന്ന്   സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

You might also like

Most Viewed