മന്ത്രി ഇ.പി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി

കണ്ണൂർ: മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സ തേടിയിരുന്നത്. ഇരുവരുടെയും ഇന്ന് നടത്തിയ ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവായതിനെത്തുടർന്നാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. ആദ്യ ടെസ്റ്റ് നെഗറ്റീവായെങ്കിലും ഇരുവരും അടുത്ത ഏഴ് ദിവസത്തേക്ക് നിരീക്ഷണത്തിൽ തുടരും.