നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റം; ഭാമയ്ക്കെതിരേ സൈബർ ആക്രമണം


നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് പിന്നാലെ നടി ഭാമയ്ക്കെതിരേ സൈബർ ആക്രമണം. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും ശക്തമാണ്. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും നടൻ സിദ്ധിഖും കൂറുമാറുന്നത്.

അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമർശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു,

You might also like

Most Viewed