കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ


 


കൊച്ചി: കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരുന്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്.
മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന. നിർമാണ തൊഴിലാളികളെന്ന പേരിലാണ് സംഘം എത്തിയത്. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയമുണ്ട്.
അൽഖ്വയ്ദ മോഡൽ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഡൽഹി അടക്കം പ്രധാന നഗരങ്ങൾ സംഘം ലക്ഷ്യംവച്ചിരുന്നു. കേരളത്തിന് പുറമേ ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് ഭീകരരാണ് പിടിയിലായിരിക്കുന്നത്.

You might also like

Most Viewed