മണിയുടെ മരണം: അന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോഴും അന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ഈ തെളിവുകള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സ്ഥാപിക്കാന്‍ അപര്യാപ്തമാണ്.
ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് കേസ് അവസാനിപ്പിക്കും. കേസ് ഏതെങ്കിലും ദേശീയ ഏജന്‍സി അന്വേഷിക്കട്ടെ എന്ന നിലപാടും പോലീസിനുണ്ട്.
കേസുമായി ബന്ധപ്പെട്ട് മണിയുടെ ആന്തരിക അവയവങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. വിഷാംശം കണ്ടെത്തിയിരുന്നെങ്കിലും ഇതില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നതായി തെളിയിക്കാന്‍ പോന്ന തെളിവുകള്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആറു പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇതും കേസിന് സഹായകമായില്ല.
കേസ് സിബിഐ ഏറ്റെടുക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചിരിക്കുന്നത്.